‘ഭർത്താവുമായുള്ളത് കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ്, കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു’

Spread the love

തൃശൂർ∙ ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ് ഭർത്താവുമായി ഉള്ളതെന്ന് ജീജി മാരിയോ  പറഞ്ഞു.

‘‘ഫിലോകാലിയ എന്ന പേരിൽ ട്രസ്റ്റ് നിലവിലുള്ളപ്പോൾ അതേപേരിൽ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങി. അവിടെയാണു പ്രശ്നം തുടങ്ങിയത്. സ്ഥാപനത്തിൽ പ്രശ്നമുണ്ടായപ്പോൾ ഞാൻ ചോദ്യം ചെയ്തു. ഭർത്താവിന്റെ കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഫിലോകാലിയയിൽ ബോർഡ് അംഗങ്ങൾക്കു ശമ്പളമില്ല. കമ്പനി ആക്ട് പ്രകാരം തുടങ്ങിയ പുതിയ പ്രസ്ഥാനത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാം. അതിനാലാണ് ബോർഡ് അംഗങ്ങൾ ട്രസ്റ്റിനെ തകർക്കാൻ നോക്കുന്നത്’’ – ജീജി മാരിയോ പറഞ്ഞു.

 

മാരിയോ ജോസഫും ജീജി മാരിയോയും ഒന്‍പതു മാസമായി അകന്ന് കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് അടിച്ചെന്നാണു പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.

 

  • Related Posts

    എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?

    Spread the love

    Spread the loveതലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കുട്ടികളെ കാണാതാകുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ കാണാതായ 4 കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തിയെങ്കിലും സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതു നടത്തിപ്പിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കുന്നു. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ, ജോലിസ്ഥലത്തുനിന്നു രക്ഷപ്പെട്ട് അലയുന്നവർ, മാതാപിതാക്കളോ…

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    Leave a Reply

    Your email address will not be published. Required fields are marked *