‘രഹസ്യഭാഗത്ത് ഒളിപ്പിച്ചു’; 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികള്‍ അടക്കം നാലുപേര്‍ പിടിയില്‍

Spread the love

തൃശൂര്‍: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.

സിറ്റി ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പീച്ചി വാണിയംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ആദ്യം പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.

 

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന്, ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെടുത്തു. കൂടാതെ, ഗുരുവായൂര്‍ പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇവ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച കേന്ദ്രങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

  • Related Posts

    ‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി: കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പൊലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹോട്ടലുകള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം…

    പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveതിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്. നവംബർ 1 ഞായർ ഉച്ചയ്ക്ക് 3.53നുള്ള ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. കൊല നടന്ന സ്ഥലത്തിനു സമീപത്തുള്ള വീടിനു…

    Leave a Reply

    Your email address will not be published. Required fields are marked *