ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

Spread the love

 

 

തിരുവനന്തപുരം :ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.എല്ലാ വിഭാഗം ഗതാഗത നിയമലംഘകർക്കും ഏകീകൃത അഞ്ചു ദിവസത്തെ പരിശീല പരിപാടി നടപ്പിലാക്കുന്നത് അപ്രായോഗികവും ചില സന്ദർഭങ്ങളിൽ ആനുപാതികമല്ലാത്തതുമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ വ്യതിയാനം വരുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിങ് അതോറിറ്റികളോടും ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ്, ജോയന്റ് ആർ.ടി.ഒമാർക്കും നിർദേശം നൽകി.വാഹനം ഓടിക്കുന്ന ആളോ പിന്നിലിരിക്കുന്ന ആളോ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ മൂന്നു മാസം ലൈസൻസ് ഉപയോഗിക്കുന്നതിൽനിന്ന് അയോഗ്യനാക്കും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടുകയും വേണം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്‍പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനത്തിന് വിധേയമാകണംലഹരി ഉപയോഗിച്ചോ അല്ലെങ്കിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചോ മരണം സംഭവിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. അഞ്ചു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം.അമിതവേഗതക്ക് പിടികൂടിയാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനം.റോഡുകളിൽ റേസിങ് നടത്തിയാൽ ആറുമാസം ലൈസൻസ് സസ്‍പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനം നേടണം.ഉപയോഗയോഗമല്ലാത്തതോ തകരാറുള്ളതോ ആയ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്‍പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനത്തിന് വിധേയമാകണംഅമിതമായ ഭാരം കയറ്റിയാൽ മൂന്നുമാസം ലൈസൻസ് സസ്‍പെൻഡ് ചെയ്യും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടണംഎമർജൻസി വാഹനങ്ങൾക്ക് വശം കൊടുത്തില്ലെങ്കിൽ ആറുമാസം ലൈസൻസ് സസ്‍പെൻഡ് ചെയ്യും ഒരു ദിവസം പരിശീലനം തേടുകയും വേണം.

 

..

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *