പ്രൊഫഷന്‍ അനസ്തീസിയ ടെക്‌നീഷ്യന്‍, ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ ഉപയോഗം; യുവതിയുടെ മൊഴി

Spread the love

തൃശൂര്‍: ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ ഉപയോഗിച്ച് ജോലി ചെയ്യുമായിരുന്നുവെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചൂണ്ടല്‍ സ്വദേശി വിദ്യ. അനസ്തീസിയ ടെക്‌നീഷ്യന്‍ ആയാണ് വിദ്യ ജോലി ചെയ്യുന്നത്. ശസ്ത്രക്രിയകള്‍ക്ക് മുന്‍പും ശേഷവും അതീവ ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണ് വിദ്യ ചെയ്തിരുന്നത്. അവിടെയാണ് ജോലിക്കിടെ ഉറക്കം വരാതിരിക്കാന്‍ വിദ്യ എംഡിഎംഎ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ രഹസ്യ ഭാഗത്താണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

 

ഡാന്‍സാഫ് സംഘത്തിന് നല്‍കിയ മൊഴിയിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. എംഡിഎംഎ ഉപയോഗിച്ചാല്‍ ഉറങ്ങാതിരിക്കാമെന്ന് എവിടെയോ കേട്ടതിനെ തുടര്‍ന്നാണ് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയതെന്ന് വിദ്യ ഡാന്‍സാഫ് സംഘത്തോട് പറഞ്ഞു. ഉപയോഗിച്ചു തുടങ്ങിയതോടെ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയായി വിദ്യയ്ക്ക്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനസ്തീസിയ നല്‍കുന്നതിനും അതിനുള്ള ഉപകരണങ്ങള്‍ കൃത്യമായി മാനേജ് ചെയ്യുന്നതിനും ഡോക്ടര്‍മാരെ സഹായിക്കുന്ന വിദഗ്ദ്ധരായ ആരോഗ്യപ്രവര്‍ത്തകരാണ് അനസ്തീസിയ ടെക്‌നീഷ്യന്‍മാര്‍.

 

കഴിഞ്ഞ ദിവസമാണ് 320 ഗ്രാം എംഡിഎംയുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേരെ പിടികൂടിയത്. പിടിയിലായ അനസ്തീസിയ ടെക്‌നീഷ്യന്‍ വിദ്യയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്, ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. നാലുപേരടങ്ങുന്ന സംഘമാണ് പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍ നിന്ന് വരുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടപ്പെട്ടത്. അടിവസ്ത്രത്തില്‍ എംഡിഎംഎ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ കാറില്‍ യാത്ര ചെയ്തത്.

 

 

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *