വാക്കുതർക്കം, ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്; വിവാഹം കഴിഞ്ഞത് 7 മാസം മുൻപ്

Spread the love

ബുലന്ദ്‌ഷഹർ∙ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. 25കാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. ഹാജിപൂർ ഗ്രാമത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് മോനുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

 

ഏഴുമാസം മുൻപാണ് ഗീതയും മോനുവും വിവാഹിതരായത്. വാക്കുതര്‍ക്കത്തിനിടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭർത്താവ് മോനുവിനെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *