ഷോപ്പിങ്ങിനെന്നു പറഞ്ഞ് സിയ കേതനിൽനിന്ന് വാങ്ങിയത് ഒരു കോടി; പണം ചേതന് നൽകി: ഉദയ്പുരിൽവച്ചും ഗൂഢാലോചന?

Spread the love

പുണെ∙ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട ‌യുവ വ്യവസായി കേതൻ അഗർവാളിൽനിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ കൈപ്പറ്റിയിരുന്നെന്ന് റിപ്പോർട്ട്. കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയയും കാമുകൻ ചേതനും ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് നിർണായക കണ്ടെത്തൽ. ഈ പണം സിയ ചേതന് കൈമാറി‌. ഷോപ്പിങ്ങിനെന്നു പറഞ്ഞാണ് കേതനിൽനിന്ന് സിയ പണം വാങ്ങിയത്. ഈ പണം തന്റെ കരിയറും ബിസിനസും മെച്ചപ്പെടുത്താനായാണ് ചേതൻ ഉപയോഗിച്ചത്. പണം കിട്ടിക്കഴിഞ്ഞാൽ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്ന് ചേതൻ സിയയ്ക്ക് ഉറപ്പു നൽകിയിരുന്നു. കേതനെ കൊലപ്പെടുത്തിയ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് സിയയുടെ കുടുംബത്തെക്കണ്ട് വിവാഹക്കാര്യത്തിൽ സമ്മതം വാങ്ങാമെന്നായിരുന്നു ചേതന്റെ പദ്ധതി.

 

അതിനിടെ, വിവാഹനിശ്ചയത്തിന് ആഴ്ചകൾക്കു മുൻപ് സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും ഉദയ്പുരിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഫെബ്രുവരിയിലാണ് കേതനുമായി സിയയുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ, വിവാഹനിശ്ചയത്തിനു മുൻപ് സിയയും കാമുകൻ ചേതനും ഒരു സംഘത്തിനൊപ്പം ഉദയ്‌പുരിലേക്ക് യാത്ര പോകുകയും ഏതാനും ദിവസങ്ങൾ ഒന്നിച്ചു ചെലവഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഉദയ്പുരിൽവച്ചുതന്നെ ഇവർ കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നോയെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇരുവരുടെയും യാത്രാവിവരങ്ങളും സാങ്കേതിക, ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു.

 

കേതനെ വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നെന്ന് ചോദ്യം ചെയ്യലിൽ സിയ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. കേതനെ കൊലപ്പെടുത്തിയാൽ മൂന്നുവർഷത്തേക്കെങ്കിലും വിവാഹത്തിന് സാവകാശം ലഭിക്കുമെന്നായിരുന്നു സിയയുടെ കണക്കുകൂട്ടൽ. മൂന്നുവർഷത്തിനുശേഷം ചേതനെ വിവാഹം കഴിക്കാമെന്നും കരുതി.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *