തൊടുപുഴ: മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ വിനോദ സഞ്ചാരിയുടെ അപകട യാത്ര. ഗ്യാപ് റോഡിലാണ് സംഭവം. ഓടുന്ന ബസിൽ നിന്നു തലയും ശരീരവും പുറത്തിട്ട് അഭ്യാസം കാണിക്കുന്ന വിഡിയോയാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്.
ഗ്യാപ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഡബിൾ ഡക്കറിന്റെ മുകളിലത്തെ നിലയിലെ ജനാലയിലൂടെ തലയും ശരീരവും പുറത്തേക്ക് ഇട്ടാണ് വിനോദ സഞ്ചാരി കൈവീശിയും മറ്റും യാത്ര ചെയ്തത്. അപകടകരമായ ഈ ദൃശ്യങ്ങൾ മുന്നിലുണ്ടായിരുന്ന ബസിലെ യാത്രക്കാരാണ് പകർത്തിയത്.







