വിവാഹാഘോഷത്തിനിടെ കൂട്ടത്തല്ല്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 3 പേർക്ക് വെട്ടേറ്റു

Spread the love

തിരുവനന്തപുരം: വിവാഹസൽക്കാര വേദിയിൽ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.

 

സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

ആക്രമണത്തിന് പിന്നിൽ എട്ടംഗസംഘമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മനുവിനെയും സഹോദരൻ ഷിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

 

കാട്ടാക്കടയിൽ നേരത്തെ നടന്ന പുസ്തകമേളയ്‌ക്കിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് വിവാഹസൽക്കാര വേദിയിലെ ആക്രമണമെന്ന് പൊലീസ് അറിയിച്ചു. അന്നുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് വീണ്ടും അക്രമത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

  • Related Posts

    ‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി: കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പൊലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹോട്ടലുകള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം…

    പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveതിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്. നവംബർ 1 ഞായർ ഉച്ചയ്ക്ക് 3.53നുള്ള ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. കൊല നടന്ന സ്ഥലത്തിനു സമീപത്തുള്ള വീടിനു…

    Leave a Reply

    Your email address will not be published. Required fields are marked *