ഹോട്ടലുകളിൽ മുറിയെടുത്ത് എംഡിഎംഎ വിതരണം, കൊലക്കേസിലും പ്രതി; കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവാക്കൾ പിടിയിൽ

Spread the love

കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട്ട് യുവതിയും യുവാവും പിടിയിൽ. ഈ മാസം എട്ടിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടക്കാവ് രാരിച്ചൻ റോഡിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പുതിയാപ്പ സ്വദേശി കീർത്തന (21), നന്മണ്ട സ്വദേശി അനന്തു (26) എന്നിവരാണ് പിടിയിലായത്. ഇവരുടെ മുറിയിൽ നിന്ന് 6 ഗ്രാം എംഡിഎംഎയും 85,000 രൂപയും മുൻപ് നടത്തിയ തിരച്ചിലിൽ പിടിച്ചെടുത്തിരുന്നു.

 

രഹസ്യവിവരത്തെ തുടർന്ന് നടക്കാവ് പൊലീസും സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളജിനു സമീപമുള്ള ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത ശേഷം എംഡിഎംഎ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതായിരുന്നു കീർത്തനയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വാഹനം ഇടിച്ച് ഒരു യുവതിയെ കൊലപ്പെടുത്തിയ കേസിലും ലഹരിമരുന്നു വിതരണവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രതിയാണ് അനന്തു.

 

നഗരത്തിലെ ലഹരിമരുന്നു വിതരണവുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളാണ് പിടിയിൽ ആയതെന്നാണു വിവരം. ഇവരെ ചോദ്യം ചെയ്യുന്നതോടെ ഇതുസംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *