‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി വന്നതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Spread the love

വിതുര ∙ പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധന അനുഭവപ്പെട്ടിട്ടും കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാതെ കെഎസ്ആർടിസി. ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതി വന്നതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മേയ് മാസത്തിലെ അവധി ദിനങ്ങളേക്കാൾ കൂടുതൽ എണ്ണം സഞ്ചാരികൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുള്ള അവധി ദിനങ്ങളിൽ പൊന്മുടി കയറി. എന്നാൽ അധിക സർവീസുകൾ മതിയായ അളവിൽ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യാത്തത് വിനയായി.

 

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് ബസുകളിലെങ്കിലും കയറേണ്ട ആളുകളാണ് ഒരു ബസിൽ തള്ളിക്കയറാൻ ശ്രമിച്ചത്. യാത്രക്കാർ തമ്മിൽ ഉന്തും തള്ളുമായി. ബസിനുള്ളിൽ കയറിയതിനേക്കാൾ ഇരട്ടിയോളം ആളുകൾ പുറത്ത് നിന്നു. ഇവർ തൊട്ടടുത്ത സർവീസുകളിൽ തിങ്ങി നിറഞ്ഞാണ് മല ഇറങ്ങിയത്. അപകട വളവുകളും കുത്തിറക്കങ്ങളും നിറഞ്ഞ യാത്രയാണ് പൊന്മുടിയിൽ നിന്നും താഴേയ്ക്ക്. ഇതുവഴി ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽ ആളുകളെയും കൊണ്ട് ബസുകൾ യാത്ര ചെയ്യുന്നത് വലിയ അപകട സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രവേശനം സംബന്ധിച്ച് നിയന്ത്രണം പൊതു അവധി ദിവസങ്ങളിൽ അധികൃതർ സ്വീകരിക്കാറുമില്ല. ഫലമോ ബസുകളിൽ എത്തുന്നവർ തീർത്തും ബുദ്ധിമുട്ടി തിരിച്ചിറങ്ങേണ്ട സ്ഥിതിയാണ്. പ്രദേശവാസികൾ ബസിനുള്ളിൽ കയറുന്നത് ശ്രമകരമായാണ്. വയോധികരും ഭിന്നഷേഷിക്കാരും ഉൾപ്പെടെ തീർത്തും ബുദ്ധിമുട്ടുകയാണ്.

 

അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം ജീവനക്കാരായ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി എടുക്കാതെ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതാണ് ഉത്തമം. അവധി ദിനങ്ങളിൽ വിതുരയിൽ നിന്നും പൊന്മുടിയിലേക്കും തിരിച്ചും കൃത്യമായ ഇടവേളകളിൽ ചെയിൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്യണമെന്ന ആവശ്യം കാലങ്ങളായി ഉണ്ടെങ്കിലും ബന്ധപ്പെട്ടവർ ഗൗനിച്ച മട്ടില്ല.

 

ലിങ്ക് ബസുകൾ കൂടി പൊന്മുടി കാണട്ടെ

വിതുര ∙ രണ്ട് പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ഏതാനും മാസങ്ങൾക്ക് മുൻപ് നിരത്തിലക്കി ‘ലിങ്ക് ബസുകൾ’ പൊന്മുടിയിലേക്കും കൊണ്ടു വരണമെന്ന ആവശ്യം ശക്തമാണ്. ഫാസ്റ്റ് പാസഞ്ചർ ആയതിനാൽ ലിങ്ക് ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്ആർടിസിയുടെ വരുമാനം കൂട്ടും. സാധാരണ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കും സൂപ്പർ ഫാസ്റ്റുകൾക്കും നീളക്കൂടുതൽ ഉള്ളതിനാൽ പൊന്മുടി റൂട്ടിലെ ഹെയർപിൻ വളവുകൾ താണ്ടുന്നത് ശ്രമകരമാണ്.

 

അവിടെയാണ് നീളം താരതമ്യേന കുറഞ്ഞ ലിങ്ക് ബസുകളുടെ പ്രസക്തി. കൊല്ലം, കൊട്ടാരക്കര, വർക്കല, കോവളം, വിഴിഞ്ഞം, ആഴിമല എന്നിവിടങ്ങളിൽ നിന്നും ലിങ്ക് ബസുകൾ ഓപ്പറേറ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നത് കൂടുതൽ പേരെ പൊന്മുടിയിൽ എത്തിച്ചേക്കും. അന്തർ സംസ്ഥാന പെർമിറ്റ് ലഭ്യമാക്കി പൊന്മുടി– കന്യാകുമാരി ബസ് കൊണ്ടു വരണമെന്ന ആവശ്യം മുൻപ് ഉയർന്നിരുന്നെങ്കിലും പ്രാവർത്തികമായിട്ടില്ല.

  • Related Posts

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    Leave a Reply

    Your email address will not be published. Required fields are marked *