അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത് ഈ മാസം; വെർച്വല്‍ അറസ്റ്റിലാണെന്നു ഭീഷണി, വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി

Spread the love

കീഴ്‌വായ്പൂർ (പത്തനംതിട്ട)∙ വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി വയോധിക ദമ്പതികളിൽ നിന്നും 1.40 കോടിരൂപ തട്ടിയെടുത്തു. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്.

 

ഷേർലി ഡേവിഡിനെ 18–ാം തീയതി അജ്ഞാതൻ ഫോണിൽ വിളിച്ചു മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി. ഷേർലിയുടെ ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പു നടത്തിയതിനു സൈബർ കേസ് എടുത്തിട്ടുണ്ടെന്ന് അറിയിച്ചു. മുംബൈയിലെ സ്റ്റേഷനിൽനിന്ന് ജാമ്യം എടുക്കണമെന്നും അല്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്നും പറഞ്ഞു. വെർച്വൽ അറസ്റ്റിലാണെന്നും ഇക്കാര്യം ആരോടും പറയരുതെന്നും നിർദേശിച്ചു. പിന്നാലേ, മറ്റൊരു നമ്പരിൽനിന്നും കോൾ വന്നു. ഷേർലിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷംരൂപ അനധികൃതമായി വന്നിട്ടുണ്ടെന്നും ഈ കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിച്ചു.

 

റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു അക്കൗണ്ട് നമ്പർ നൽകി. അതിലേക്ക് പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. 90.50 ലക്ഷം രൂപ ദമ്പതികൾ അയച്ചു കൊടുത്തു. 20–ാം തീയതി വീണ്ടും വാട്സാപ് കോളിലൂടെ ബന്ധപ്പെട്ട് 50 ലക്ഷം രൂപ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. 21–ാം തീയതിയും ആവശ്യപ്പെട്ട പണം അയച്ചു കൊടുത്തു. വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ദമ്പതികൾ ബാങ്കിലെത്തി. അവിടെനിന്ന് വിവരം അറിഞ്ഞ് കീഴ്‌വായ്പൂർ പൊലീസെത്തി പണം അയയ്ക്കുന്നത് തടഞ്ഞു. തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ നടപടികൾ സ്വീകരിച്ചു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടിൽ വന്നത്.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *