കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന് സ്‌കൂള്‍ പാചകപ്പുര ഒന്നാകെ തൂക്കി; അസം സ്വദേശി അറസ്റ്റില്‍

Spread the love

തൃശൂര്‍ : സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി സ്റ്റോര്‍ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന കേസില്‍ അസം സ്വദേശിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ആസം ഗായ് ജില്ല സ്വദേശിയും നിലവില്‍ പി വെമ്പല്ലൂര്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീന്‍ (38) എന്നയാളാണ് അറസ്റ്റിലായത്.

 

മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോതപറമ്പ് വി.വി.യു.പി സ്‌കൂളിലാണ് മോഷണം നടന്നത്. സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള 5 ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.

 

കുടുംബത്തോടൊപ്പം പി. വെമ്പല്ലൂര്‍ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങള്‍ പെറുക്കി ജീവിച്ചു വരികയായിരുന്നു പ്രതിയായ താജുദ്ദീന്‍. മോഷണത്തില്‍ പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളുടെ താമസസ്ഥലത്തുനിന്നും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ട 99.700 കിലോഗ്രാം അരി പൊലീസ് കണ്ടെടുത്തു.

 

മതിലകം പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ രജീഷ്, എസ് ഐ നസിയ, എം ഷാഹിബ്, എസ് ഐ സജീവ്, എസ് ഐ രാജി, എ എസ് ഐ പ്രജീഷ്, എസ് സി പി ഒ സനീഷ്, സി പി ഒ മാരായ സബീഷ്, ബിനില്‍, മിഥുന്‍, മുഹമ്മദ് സന്‍സില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    സ്വർണപ്പണയം മാറ്റിവെക്കാനെന്ന പേരിൽ 50 ലക്ഷം തട്ടി! ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ

    Spread the love

    Spread the loveസ്വർണം പണയം വെച്ചുള്ള വായ്പകൾ കൈമാറുന്നതും മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതും സാധാരണ സാമ്പത്തിക ഇടപാടുകളാണ്. എന്നാൽ ഈ വിശ്വാസത്തെ മറയാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ യുവതി അറസ്റ്റിലായിരിക്കുകയാണ്. ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സ്വർണപ്പണയ വായ്പ…

    കഴുത്തിൽ കുത്തി കൊലപ്പെടുത്തി, മൃതദേഹത്തിൽനിന്ന് മാറിടം മുറിച്ചെടുത്തു; സെലീന വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

    Spread the love

    Spread the loveതൊടുപുഴ: അടിമാലി ഇരുമ്പുപാലത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് അനാദരവ് കാട്ടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷിനെയാണ് (39) തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കർ ശിക്ഷിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *