അപകടകരമായ രീതിയിൽ കാർ നിർത്തിയിട്ടു, വാഹനം ഓടിച്ചത് മദ്യപിച്ച്; ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ്

Spread the love

കാസർകോട് ∙ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് പെരുമ്പള രാഗം നിവാസിൽ എസ്.ആർ. ധന്യയ്ക്കെതിരെ (28) കേസ്. ഇന്നലെ പുലർച്ചെയാണ് ധന്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

 

അണങ്കൂരിൽ ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഓടിച്ചു പോകുകയായിരുന്നു. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ച് കാർ വീണ്ടും പരിശോധിച്ചപ്പോഴാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് അശ്രദ്ധമായി മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചതിന് പ്രതിക്ക് നോട്ടിസ് നൽകിയെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ച

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് വനിതകള്‍ക്കായി മറ്റൊരു പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. പ്രിയദര്‍ശിനി വായ്പ എന്ന പേരില്‍ വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മന്ത്രി കെഎ തുളസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ച കൊച്ചിയില്‍ വെച്ച്…

    ഉൾവനത്തിലെ വെള്ളച്ചാട്ടത്തിന്റെ റീൽസ് കണ്ട് സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

    Spread the love

    Spread the loveനിലമ്പൂർ ∙ വനത്തിൽ അതിക്രമിച്ചു കടന്ന് റീൽസ് ചിത്രീകരിച്ച വ്ലോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവർക്കെതിരെയാണ് വനംവകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *