കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചു; റോഡിലെ എംവിഡി ക്യാമറകൾ നിശ്ചലം

Spread the love

കാക്കനാട് ∙ എറണാകുളം ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച മുഴുവൻ ക്യാമറകളും പണി നിർത്തി. കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചതോടെയാണ് ക്യാമറകൾ ദൃശ്യങ്ങൾ അയക്കാതായത്. കഴിഞ്ഞ 29 മുതൽ റോഡിലെ നിയമ ലംഘന ദൃശ്യങ്ങളൊന്നും കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിലെത്തുന്നില്ല. ഇതു കേട്ട് വാഹന ഉടമകളും ഡ്രൈവർമാരും ആശ്വസിക്കേണ്ടതില്ല. ക്യാമറകൾ ദൃശ്യങ്ങൾ അയയ്ക്കുന്നില്ലെങ്കിലും എല്ലാം പകർത്തുന്നുണ്ട്.

 

ഇന്റർനെറ്റ് പുനഃസ്ഥാപിക്കുമ്പോൾ സ്റ്റോറേജിൽ ഉള്ളതുൾപ്പെടെ കൺട്രോൾ റൂമിലെത്തും. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്‌ഷൻ വിഛേദിക്കുകയായിരുന്നു. സർക്കാരാണ് കെൽട്രോണിനു പണം നൽകേണ്ടത്. സർക്കാർ കുടിശിക വരുത്തിയപ്പോഴും ഒരു പരിധിവരെ കെൽട്രോൺ സ്വന്തം ഫണ്ടിൽ നിന്ന് പണം അടച്ചാണ് ഇതുവരെ ഇന്റർനെറ്റ് കണക്‌ഷൻ നിലനിർത്തിയത്. ഈ ഇനത്തിൽ കെൽട്രോണിന് ഒന്നര വർഷമായി സർക്കാർ പണം നൽകിയിട്ടില്ലത്രെ.

 

ജില്ലയിലെ വിവിധ റോഡുകളിലായി 63 ക്യാമറകളാണ് മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ 11 ക്യാമറകൾ പല സമയങ്ങളിലായി തകരാറിലാണ്. ശേഷിക്കുന്ന 52 ക്യാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനം പകർത്തി കൺട്രോൾ റൂമിലേക്ക് അയച്ചിരുന്നത്. മാസം തോറും 35,000–40,000 നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വാഹനങ്ങൾക്ക് 80.50 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിൽ 30 കോടിയോളം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തു. കെൽ ട്രോണിന്റെ 10 ജീവനക്കാരാണ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നത്. ദൃശ്യങ്ങൾ വരാതായതോടെ ഇവർ കുടിശിക ഉൾപ്പെടെയുള്ള ഫയലുകളാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

  • Related Posts

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    Leave a Reply

    Your email address will not be published. Required fields are marked *