ഊട്ടി–മൈസൂരു ദേശീയ പാതയിൽ സ്ഥിരമായി ആനയുടെ ‘ഫൂഡ് ചെക്കിങ്’; യാത്രക്കാർ ആശങ്കയിൽ

Spread the love

ഗൂഡല്ലൂർ ∙ ഊട്ടി– മൈസൂരു ദേശീയ പാതയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. ദേശീയ പാതയിൽ ബന്ദിപ്പൂർ വനം ഭാഗത്ത് സ്ഥിരമായി എത്തുന്ന കാട്ടാന ഭക്ഷണം തേടി പച്ചക്കറി ലോറികളെ പിന്തുടരുന്ന കാഴ്ച ഭയം ജനിപ്പിക്കുന്നു. കാട്ടാന വാഹനങ്ങളുടെ പിറകെ അതിവേഗം പോകുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ലോറികളിലെ ലോഡ് പരിശോധിച്ച് ഭക്ഷ്യ വസ്തുക്കളാണെങ്കിൽ ടാർപോളിൻ വലിച്ചു കീറിയാണ് ഭക്ഷ്യ വസ്തുക്കൾ തിന്നുന്നത്.

 

ആനയുടെ മുൻപിൽ പെടുന്ന ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വൈകുന്നേരങ്ങളിലെ തിരക്കിൽ വാഹനങ്ങൾ പതിയെയാണ് പോകുന്നത്. ചിലർ ആനയെ കാണുന്നതിനായി വാഹനങ്ങൾ നിർത്തിയിടുന്നതും അപകടം ഉണ്ടാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ കൊമ്പൻ സ്ഥിരമായി വൈകുന്നേരങ്ങളിൽ റോഡിലിറങ്ങി നിൽക്കും.

 

കാട്ടാനയെ വനത്തിലേക്ക് തുരത്തണമെന്ന് യാത്രക്കാർ നിരന്തരമായി കർണാടക വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. വനത്തിലെ ഭക്ഷ്യ ശൃംഖലയുടെ തകർച്ച കാരണമാണ് കാട്ടാനകൾ റോഡിലിറങ്ങി ഭക്ഷണം തേടുന്നത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *