‘തുടയിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ചു’; മുൻ കാമുകന്റെ ക്രൂരത പറഞ്ഞ് നീതി

Spread the love

മുൻ പ്രണയബന്ധത്തിൽ താൻ അനുഭവിച്ച ക്രൂരമായ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ടെലിവിഷൻ താരം നീതി ടെയ്ലർ. ആമസോൺ പ്രൈം വീഡിയോയുടെ ‘അലയൻസ്’ എന്ന റിയാലിറ്റി ഷോയിലാണ്, മുൻ കാമുകൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായും താരം വെളിപ്പെടുത്തിയത്. സംഭവത്തിനുശേഷം താൻ ആ ബന്ധം അവസാനിപ്പിച്ചെന്നും നീതി വ്യക്തമാക്കി.

 

പൊള്ളലേറ്റ പാട് കാണിച്ചുകൊണ്ടാണ് നടി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ‘എന്റെ മുൻ കാമുകൻ ഒരിക്കൽ എന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അയാൾ അക്രമാസക്തനും മനോരോഗിയെപ്പോലെ പെരുമാറുന്നയാളുമായിരുന്നു. ഒരിക്കൽ അയാളുടെ പിറന്നാൾ ദിവസം രാത്രിയിൽ ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറി. കാര്യങ്ങൾ വളരെ മോശമായി. അയാൾ എന്നെ അടിച്ചു, അതിനുശേഷം ഞാൻ ‘ഗുഡ്ബൈ, സീ യൂ’ എന്ന് പറഞ്ഞ് അവിടെനിന്നിറങ്ങി. അക്കാലത്ത് ഞാൻ വെറുമൊരു കുട്ടിയായിരുന്നു. എളുപ്പത്തിൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ള പ്രായമായതിനാൽ ആളുകളുടെ സ്വഭാവം ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു. അയാൾ ഒരു മനോരോഗിയെപ്പോലെയായിരുന്നു’, നീതി പറഞ്ഞു.

 

സൈനികനായ പരിക്ഷിത് ബാവയാണ് നീതിയുടെ നിലവിലെ പങ്കാളി. 2019 ഓഗസ്റ്റിൽ കാമുകനായ പരിക്ഷിത് ബാവയുമായി നീതിയുടെ വിവാഹനിശ്ചയം നടന്നു. 2020 ഓഗസ്റ്റ് 13-ന് ഇരുവരും വിവാഹിതരായി. 2024-ൽ ഇവർ വേർപിരിയുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു.

 

ഇത്തരം ഊഹാപോഹങ്ങളോട് പ്രതികരിക്കാതിരുന്നതിനെക്കുറിച്ചും നടി മൗനം വെടിഞ്ഞു. ‘നിങ്ങൾ പ്രതികരിക്കാതിരിക്കുമ്പോൾ, അത് തന്നെയാണ് മറുപടി. ഒന്നും സംഭവിക്കുന്നില്ലെങ്കിൽ, നിങ്ങൾ യാതൊരു വിശദീകരണവും നൽകേണ്ടതില്ല’, എന്നായിരുന്നു നീതിയുടെ വാക്കുകൾ.

 

‘കൈസി യേ യാരിയാൻ’, ‘ഗുലാം’, ‘ഇഷ്‌ക്ബാസ്’ എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷൻ താരമാണ് നീതി. പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2009-ൽ ‘പ്യാർ കാ ബന്ധൻ’ എന്ന ഷോയിലൂടെയാണ് ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. ‘കൈസി യേ യാരിയാൻ’ എന്ന പരമ്പരയിലെ അഭിനയമാണ് താരത്തിന് വഴിത്തിരിവായത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *