തുടർച്ചയായി നാലാം തവണയും ജനവിധി തേടി സൗജത്ത് ഉസ്മാൻ

Spread the love

 

 

പനമരം: ജനകീയ പ്രവർത്തനങ്ങളുടെയും വികസന മുന്നേറ്റങ്ങളുടെയും കരുത്തുമായി പനമരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കൈതക്കൽ) യു.ഡി.എഫ് സ്ഥാനാർത്ഥിയായി സൗജത്ത് ഉസ്മാൻ ജനവിധി തേടുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് സൗജത്ത് ഉസ്മാൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് എന്നത് ഇവരുടെ ജനസമ്മതിക്കുള്ള തെളിവാണ്.

 

കഴിഞ്ഞ പത്ത് വർഷക്കാലം ഭരണസമിതി അംഗമായും, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സ്തുത്യർഹമായ സേവനമാണ് ഇവർ കാഴ്ചവെച്ചത്. മുൻപ് ഒമ്പതാം വാർഡിലും, പിന്നീട് അഞ്ചാം മൈൽ കെല്ലൂർ വാർഡിലും ജനപ്രതിനിധിയായിരുന്ന ഇവർ ഇത്തവണ കൈതക്കൽ അഞ്ചാം വാർഡ് എന്ന പുതിയ തട്ടകത്തിലാണ് മത്സരിക്കുന്നത്.

 

2011-2015 കാലഘട്ടത്തിൽ ഒമ്പതാം വാർഡ് മെമ്പറായിരിക്കെ റെക്കോർഡ് വികസനമാണ് നടപ്പിലാക്കിയത്. അന്ന് ഏകദേശം 2 കോടി 80 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ വാർഡിലെത്തിക്കാൻ ഇവർക്ക് സാധിച്ചു. കൂടാതെ മഹാപ്രളയകാലത്ത് ജനങ്ങൾക്കൊപ്പം നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും, വീടും സമ്പാദ്യവും നഷ്ടപ്പെട്ടവർക്ക് പുനരധിവാസമൊരുക്കാനും സൗജത്ത് ഉസ്മാൻ മുൻപന്തിയിലുണ്ടായിരുന്നു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *