ദിവസവും രാവിലെ ഉണക്കമുന്തിരി കുതിർത്തത്; ചില്ലറയല്ല ആരോഗ്യഗുണങ്ങൾ

Spread the love

രാവിലെ ഉണക്കമുന്തിരി വെള്ളത്തിലോ പാലിലോ കുതിർത്തു കഴിക്കുന്ന ശീലം നിങ്ങളുടെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യാം. കാർബോഹൈഡ്രേറ്റുകളും ഭക്ഷ്യനാരുകളും പ്രേട്ടീനും കൊഴുപ്പും ബി വിറ്റാമിനുകളും മറ്റ് ധാതുക്കളും ധാരാളം അടങ്ങിയ ഉണക്കമുന്തിരി തലേന്ന് രാത്രി കുതിർത്തു വെച്ച ശേഷം രാവിലെ വെറും വയറ്റിൽ പിഴിഞ്ഞു കുടിക്കാം.

 

ദഹനം

 

മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും.

 

ചർമ സംരക്ഷണം

 

ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകൾ പരിഹരിക്കും. ചർമം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിൻ എ, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിന്റെ പ്രായം കുറഞ്ഞിരിക്കാൻ ഈ വെള്ളം വളരെ ഉപകാരപ്പെടും

 

ശരീരഭാരം നിയന്ത്രിക്കാം

 

വിശപ്പ് തോന്നാതിരിക്കാനും കൂടുതൽ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറൽ മധുരം ക്രേവിങ്സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.

 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

 

രക്തസമ്മർദ്ദം നിയന്ത്രിക്കാനും സോഡിയം ബാലൻസ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും.

 

അയൺ അളവ് കൂട്ടും

 

ചുവന്ന രക്തകോശങ്ങൾക്ക് ആവശ്യമായ അയൺ ഉണക്കമുന്തിരിയിൽ ധാരാളമായി ഉണ്ട്. ഉണക്കമുന്തിരി കുതിർത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഊർജം കൂടാൻ സഹായിക്കുകയും ചെയ്യും.

 

വിഷാംശം നീക്കം ചെയ്യും

 

ഉണക്കമുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം സഹായിക്കും.

 

  • Related Posts

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    Leave a Reply

    Your email address will not be published. Required fields are marked *