നവവധുവിനെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യൻ ടെക്കി യുഎസിൽ അറസ്റ്റിൽ

Spread the love

വാഷിങ്ടൻ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ ഐടി ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. 2025 ഒക്ടോബറിലാണ് വാഷിങ്ടനിലെ ഫ്ലാറ്റിൽ 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എ‍ൻജിനീയറായി ജോലി െചയ്യുന്ന തെലങ്കാന സ്വദേശി അവിനാശിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തുഞെരിച്ചാണ് അവിനാശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഭാര്യയുടെ ചിത്രം അവിനാശ് ഇന്ത്യയിലുള്ള കാമുകിക്ക് ഫോണിൽ അയച്ചുകൊടുക്കുകയും ചെയ്തു.

 

2025 ജൂണിലാണ് അവിനാശ് രാജിതയെ വിവാഹം ചെയ്യുന്നത്. തുടർന്ന് ഇരുവരും അമേരിക്കയിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ വിവാഹത്തിനു മുൻപേ അവിനാശിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷവും അവിനാശ് ഇവരുമായി സമ്പർക്കം പുലർത്തി.

 

ഭാര്യയെ കൊലപ്പെടുത്തിയ ദിവസം മാത്രം ഇയാൾ കാമുകിയെ നാല് പ്രാവശ്യം ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് മരിച്ചുകിടക്കുന്ന ഭാര്യയുടെ ചിത്രവും അയച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ കബളിപ്പിക്കാനും അവിനാശ് ശ്രമിച്ചു. താൻ വീട്ടിലെത്തിയപ്പോൾ കുളിമുറിയിൽ ഭാര്യയെ പൂട്ടിയിട്ട നിലയിൽ കണ്ടെന്നും വിളിച്ചിട്ട് പ്രതികരണമില്ലെന്നുമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അവിനാശിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *