പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി, ഭാര്യയേയും മക്കളെയും കൊന്നു; പിന്നാലെ പരാതിക്കാരിയെയും കുടുംബത്തേയും കൊലപ്പെടുത്തി

Spread the love

ഹൈദരാബാദ്∙ തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിൽ യുവാവ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി. പിന്നാലെ തനിക്കെതിരെ ലൈംഗികാതിക്രമക്കേസ് നൽകിയ യുവതിയേയും കുടുംബത്തേയും കൊലപ്പെടുത്തി. 35കാരനായ രാജ് കുമാറാണ് പ്രതി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഭാര്യ പാർവതി (30), 2 മക്കൾ (നാലുവയസ്സുകാരൻ, 18 മാസം പ്രായമായ കുഞ്ഞ്) എന്നിവരെയാണ് രാജ്‌കുമാർ ആദ്യം കൊലപ്പെടുത്തിയത്.

 

ഷബാദിലുള്ള വീട്ടിൽ വച്ചാണ് മൂന്നുപേരേയും ആക്രമിച്ചത്. പിന്നാലെ അവിടെ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് പോയി. അവിടെയാണ് രാജ്‌കുമാറിനെതിരെ പരാതി നൽകിയ പതിനേഴുകാരിയുടെ വീട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് 17കാരിയേയും അമ്മയേയും മുത്തശ്ശിയേയും കൊലപ്പെടുത്തി.

 

കൊലപാതകങ്ങൾക്കു പിന്നാലെ രാജ് കുമാർ പിതാവിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. പിന്നാലെ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

മേയ് 16നാണ് പെൺകുട്ടി രാജ് കുമാറിനെതിരെ പരാതി നൽകിയത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പത്തുദിവസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. രാജ്കുമാറും ഭാര്യ പാർവതി സരിതയും 2018-ൽ പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇവർ തമ്മിൽ‌ മറ്റു പ്രശ്നങ്ങളുള്ളതായി വിവരമില്ല. സംഭവത്തിൽ‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *