ദാഹിച്ചപ്പോൾ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോൾ ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ

Spread the love

ഉത്തർപ്രദേശ് ∙ കുപ്പിവെള്ളം വാങ്ങിയ യുവതിക്കു കിട്ടിയത് ആസിഡ്. വെള്ളമാണെന്നു കരുതി കുടിച്ചപ്പോഴാണ് ആസിഡ് ആണെന്നു തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുപ്പിയില്‍ വെള്ളമല്ല, ആസിഡ് ആയിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിലെ ഹാപുരിലാണ് സംഭവം.

 

സ്വര്‍ണക്കടയിലെത്തിയതായിരുന്നു യുവതിയും അമ്മയും. ഇതിനിടെ യുവതിക്ക് ദാഹിച്ചപ്പോൾ കടയുടമ തണുത്ത വെള്ളക്കുപ്പി നൽകി. മിനറല്‍ വാട്ടറെന്നു പറഞ്ഞ് നല്‍കിയ വെള്ളക്കുപ്പിയിലാണ് ആസിഡ് ഉണ്ടായിരുന്നത്. ആസിഡ് കുടിച്ച് അവശനിലയിലായ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *