ഇനിയില്ല, പാട്ടിന്റെ തേനും വയമ്പും…; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

Spread the love

മൈസൂരു ∙ തലമുറകളെ പാട്ടിന്റെ പാലാഴിയിലേക്കു ക്ഷണിച്ച സംഗീതവിസ്മയം എസ്.ജാനകി (88) ഇനി ഓർ‌മകളിലെ മായാത്ത സ്വരം. ഗായികയുടെ ഭൗതികദേഹം മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കരിച്ചു. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയെ അവസാനമായി കാണാൻ മഹാരാജാസ് കോളജ് മൈതാനത്തേക്ക് എത്തിയത്.

 

വൈകിട്ട് നാലരയോടെ മഹാരാജാസ് കോളജിലെ പൊതുദർശനം അവസാനിപ്പിച്ച്് മൃതദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് എത്തിച്ചു. ഇവിടേക്കും ഗായികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി. മൈസൂരുവിൽ സംസ്കരിക്കണമെന്നത് ഗായികയുടെ ആഗ്രഹമായിരുന്നു. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

 

ഞായറാഴ്ച രാത്രി 7.30നായിരുന്നു എസ്.ജാനകിയുടെ അന്ത്യം. മൈസൂരുവിലെ വീട്ടിൽ കുഴഞ്ഞുവീണ ജാനകിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏകമകനും നർത്തകനുമായ മുരളീകൃഷ്‌ണ (65) ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ജനുവരിയിൽ മരിച്ചതിനു ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *