ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍

Spread the love

72ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ കേരളത്തിന് അംഗീകാരം. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു.

 

ഭ്രമയുഗത്തിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. മമ്മൂട്ടിക്ക് ഇത് നാലാമത്തെ ദേശീയ പുരസ്കാരമാണ്. മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയ്‌ക്കാണ് എആര്‍എമ്മിലെ താരാട്ട് പാട്ടാണ് വിജയലക്ഷ്മിക്ക് പുരസ്കാരം നേടിക്കൊടുത്തത്. അങ്ങ് വാനകോണില് എന്ന താരാട്ട് പാട്ടാണ് വൈക്കം വിജയലക്ഷ്മിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

 

മമ്മൂട്ടിയ്‌ക്കൊപ്പം കാര്‍ത്തിക് ആര്യനും മികച്ച നടന്‍ പുരസ്കാരമുണ്ട്. ചന്തു ചാമ്പ്യൻ എന്ന സിനിമയിലെ അഭിനയത്തിന് കാർത്തിക് ആര്യന് ഈ പുരസ്കാരം. ഭ്രമയുഗത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷെഹനാദ് ജലാൽ ആണ് മികച്ച ഛായാഗ്രാഹകൻ

 

മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 24 ഭാഷകളിൽ നിന്നുമായി 161 നോൺ ഫീച്ചർ സിനിമകൾ മത്സരത്തിനുണ്ടായിരുന്നു. കഥാവിഭാഗത്തില്‍ മാത്രം 400ല്‍ പരം സിനിമകള്‍ ഉണ്ടായിരുന്നു.

 

ഒരു ഡാർക്ക് ഫാൻ്റസി ഹൊറർ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഭ്രമയുഗം: ഇതില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം നല്‍കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഐതിഹ്യമാലയിൽ നിന്നുള്ള മന്ത്രവാദത്തിന്റെ കഥകളും കൊടുമണ്‍ പോറ്റി എന്ന ഒരു കഥാപാത്രത്തെയും ലയിപ്പിച്ച് മെനഞ്ഞെടുത്ത സിനിമയാണ്.

 

ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

 

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള ചിത്രം. ശ്രീകാന്ത് ആണ് മികച്ച ഹിന്ദി ചിത്രം. നടൻ ധനുഷ് സംവിധാനം ചെയ്ത രായൻ ആണ് മികച്ച തമിഴ് ചിത്രം.കാർണിവൽ കമ്മിറ്റി ആണ് മികച്ച തെലുഗു സിനിമ. ശബ്ദ മിശ്രണത്തിനു മെയ്യകന് പ്രത്യേക പരാമർശമുണ്ട്.

  • Related Posts

    ട്രെക്കിങ്ങിനിടെ കൊലപാതകം: സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

    Spread the love

    Spread the loveപുണെ ∙ വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകി. പുണെയിൽ പ്രവർത്തിക്കുന്ന എംഎസ് ബിജി ഗോയൽ ആൻഡ് കമ്പനി എന്ന…

    വഖഫ് ബോര്‍ഡിന് നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നുമാണ് ബോര്‍ഡ് അംഗം…

    Leave a Reply

    Your email address will not be published. Required fields are marked *