പെട്രോൾ പമ്പിലെ തർക്കം: യുവാവിന്റെ കൈകൾ അക്രമികൾ കോടാലി ഉപയോഗിച്ച് വെട്ടിമാറ്റി

Spread the love

ലക്നൗ∙ പെട്രോളടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ രണ്ട് കയ്യും അക്രമികൾ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ മഹോബയിലുള്ള ഒരു പമ്പിൽവച്ചാണ് ജയ്‌വേന്ദ്ര സിങ്(28) എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. കോടാലി ഉപയോഗിച്ചാണ് അക്രമികൾ യുവാവിന്റെ കൈകൾ രണ്ടും വെട്ടിയത്.

 

വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പമ്പിലെത്തിയ അക്രമി സംഘം ജയ്‌വേന്ദ്ര സിങ്ങുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവിന്റെ രണ്ട് കൈകൾ അറ്റുപോകുകയും കാലിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മൂർച്ചയുള്ള ആയുധം കൊണ്ട് അക്രമിസംഘം യുവാവിന്റെ തലയ്ക്കും പരുക്കേൽപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിനു ബന്ധമുണ്ടെന്ന് അക്രമത്തിനിരയായ യുവാവിന്റെ കുടുംബം ആരോപിച്ചു. എന്നാൽ ഇവരുമായി ജയ്‌വേന്ദ്ര സിങ്ങിനു മുൻപ് ബന്ധമുണ്ടായിരുന്നില്ല.

 

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. അക്രമിസംഘത്തിലെ ഒരാളെ പിടികൂടി. അതേസമയം, ജയ്‌വേന്ദ്ര സിങ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ലെന്നാണു യുവാവിനെ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്നു ലഭിക്കുന്ന വിവരം.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *