ഇന്ത്യയുടെ പുത്തൻ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിദേശ സർവീസ് അബുദാബിക്ക്; ആഴ്ചയിൽ 3 സർവീസുകൾ

Spread the love

മുംബൈ∙ നവിമുംബൈ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസിനു തുടക്കമായി. ഇന്നലെ പുലർച്ചെ 2.55ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വിദേശത്തേക്ക് ആദ്യം പറന്നുയർന്നത്.

 

രാവിലെ 10.20ന് അബുദാബിയിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകിയാണു സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ അബുദാബിയിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും.

 

കഴിഞ്ഞ ഡിസംബർ‍ 25നു പ്രവർത്തനം ആരംഭിച്ച വിമാനത്താവളത്തിൽ നിന്നു രാജ്യത്തെ 46 നഗരങ്ങളിലേക്കു സർവീസുണ്ട്. പ്രതിദിനം 150 സർവീസുകളാണുള്ളത്. 4 ടെർമിനലുകളിൽ ആദ്യത്തേതു മാത്രമാണു തുറന്നത്. 2035ൽ പൂർണ സജ്ജമാക്കാനാണ് അദാനി എയർപോർട്ട് ഹോൾഡിങ്സിന്റെ പദ്ധതി. മുംബൈ വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണു നവിമുംബൈ വിമാനത്താവളം.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *