110 ഗ്രാം സ്വർണം കവർന്നു; മോഷണത്തിനു പിന്നിൽ വീട്ടുകാരെ കൃത്യമായി അറിയാവുന്നയാൾ

Spread the love

കാസർകോട് ∙ മഞ്ചേശ്വരം പൈവളിഗെയിലെ വീട്ടിൽ നിന്ന് 110 ഗ്രാം സ്വർണവും 20,000 രൂപയും കവർന്നതായി പരാതി. കുരുടപ്പദവിലെ സുബ്രായ സായയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജൂൺ‍ 9നും 23നും ഇടയിൽ മോഷണം നടന്നുവെന്നാണ് കരുതുന്നതെന്ന് സുബ്രായ പറയുന്നു. മാർച്ച് 9ന് ഇവർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു. 11ന് തിരിച്ചുവന്നെങ്കിലും വീട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. ജൂൺ അവസാന ആഴ്ച പണത്തിന് ആവശ്യം വന്നപ്പോഴാണ് പെട്ടി തുറന്നു നോക്കിയത്. അപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

 

താക്കോൽ ഉപയോഗിച്ചാണ് വീടും പെട്ടിയും തുറന്നതെന്ന് വ്യക്തമായതിനാൽ പരിചയമുള്ള ആരെങ്കിലും ആയിരിക്കും എന്നാണ് കരുതിയത്. തുടർന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവരോട് വിവരം അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ ജൂൺ 30ന് പൊലീസിൽ പരാതി നൽകി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നുവെന്ന് സുബ്രായ പറഞ്ഞു. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ വീട്ടിലെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ചും താക്കോൽ സൂക്ഷിക്കുന്ന സ്ഥലവും കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *