പശ്ചിമേഷ്യയില്‍ യുദ്ധപ്പുക; കേരളത്തില്‍ പൊന്നുവില താഴ്ന്നു! അന്താരാഷ്ട്ര വിപണിയില്‍ സംഭവിക്കുന്നത് എന്ത്?

Spread the love

 

 

 

 

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിവിലേക്ക്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇതോടെ പവന്‍ വില 1,05,080 രൂപയും പവന്‍ വില 13,135 രൂപയുമായി.

 

 

18 കാരറ്റിന് ഗ്രാമിന് 10,790 രൂപയും 14 കാരറ്റിന് ഗ്രാമിന് 8,410 രൂപയും ഒമ്പത് കാരറ്റിന് 5,425 രൂപയുമാണ് ഇന്ന് വില. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുന്നു.

 

രാജ്യാന്തര വിപണിയിലും ഇടിവ്

 

യു.എസും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായതോടെ ആഗോളതലത്തില്‍ പണപ്പെരുപ്പം ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യന്തര സ്വര്‍ണ വില ഔണ്‍സിന് 4,035 ഡോളറിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച്‌ ഇന്ന് രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും (MCX) സ്വര്‍ണ, വെള്ളി വിലകള്‍ താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം നടത്തിയത്.

 

രാവിലെ ഒന്‍പതരയോടെ എം.സി.എക്‌സില്‍ ഓഗസ്റ്റ് മാസത്തെ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് വില 0.39 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,41,301 രൂപയിലെത്തി. സെപ്റ്റംബര്‍ മാസത്തെ വെള്ളി ഫ്യൂച്ചേഴ്‌സ് വില 0.44 ശതമാനം ഇടിവോടെ കിലോഗ്രാമിന് 2,19,650 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും അസംസ്‌കൃത എണ്ണവിലയില്‍ നേരിയ തോതില്‍ ലാഭമെടുപ്പ് (profit booking) ദൃശ്യമായിട്ടുണ്ട്. ഡോളര്‍ സൂചിക 100.5ന് അരികിലാണ് തുടരുന്നത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *