‘ബിന്‍സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്‌നേഹം വിഡിയോയില്‍ മാത്രം, കുട്ടികാലം മുതല്‍ അനുഭവിക്കുന്നു’; പൊട്ടിക്കരഞ്ഞ് സഹോദരി

Spread the love

സോഷ്യല്‍ മീഡിയയിലെ താരമാണ് ആര്‍ജെ ബിന്‍സി. ബിഗ് ബോസിലൂടെയാണ് ബിന്‍സി താരമാകുന്നത്. ബിഗ് ബോസില്‍ അധികദൂരം മുന്നോട്ട് പോകാന്‍ സാധിക്കാതെ എലിമിനേറ്റ് ചെയ്യപ്പെട്ടുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരമാകാന്‍ ബിന്‍സിയ്ക്ക് സാധിച്ചു. ബിന്‍സിയുടെ റീലുകളും വിഡിയോകളുമെല്ലാം വൈറലാകാറുണ്ട്.

 

തന്റെ കുടുംബവുമായുള്ള ബിന്‍സിയുടെ അടുപ്പം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ചര്‍ച്ചയാകാറുണ്ട്. ബിന്‍സിയുടെ സഹോദരി മരിയയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പൊതുപരിപാടികളിലും ബിന്‍സി കുടംബത്തോടൊപ്പമാണ് എത്താറുള്ളത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്നൊരു വിഡിയോ പുറത്ത് വന്നിരിക്കുകയാണ്.

 

ബിന്‍സിക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന സഹോദരി മരിയയുടെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ബിന്‍സി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് മരിയ പറയുന്നത്. റീലില്‍ കാണുന്നത് പോലല്ല ബിന്‍സിയെന്നും മരിയ വിഡിയോയില്‍ പറയുന്നുണ്ട്. തന്നെ കടിച്ച് പറിച്ചെന്നും മരിയ പറയുന്നുണ്ട്.

 

”കുറേ നാളായി ഞാന്‍ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോയില്‍ കാണിക്കുന്ന സ്‌നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവന്‍ ബിന്‍സി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്നെ ആശുപത്രിയില്‍ ആരും കൊണ്ടുപോകുന്നില്ല. അവള്‍ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്” എന്നാണ് ബിന്‍സി പറയുന്നത്.

 

”കൊച്ചിലെ മുതല്‍ ഞാന്‍ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയില്‍ കാണുന്ന സ്‌നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവന്‍ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്” എന്നും മരിയ പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് മരിയയുടെ വിഡിയോ പ്രതക്ഷ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ വിഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പല പേജുകളിലൂടേയും ഈ വിഡിയോ ചര്‍ച്ചയാവുകയാണ്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *