നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ചു; മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

Spread the love

കോട്ടയം∙ കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ‌ നഗരസഭ മുൻ കോൺഗ്രസ് കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പൊലീസ് കസ്റ്റഡിയിൽ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് ആദർ‌ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.

 

ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *