പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു

Spread the love

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന വിവരത്തെത്തുടർന്ന് ഭദർവയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ജെയ്-ഗന്ദോ റോഡിൽ വ്യാഴാഴ്ച രാത്രി എസ്‌ഒജി സംഘം പതിയിരുന്ന് പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ഈ വഴി വന്ന യുവാവിനെ പൊലീസ് തടഞ്ഞു. ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചീകാ ഗ്രാമവാസിയായ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്.

 

പരുക്കേറ്റ ഉദ്യോഗസ്ഥരെയും യുവാവിനെയും ആദ്യം ഭദർവ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ദോഡ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മതപ്രഭാഷകന് ഇതിലുള്ള പങ്ക് വ്യക്തമായിട്ടില്ല. മുൻകരുതൽ നടപടിയെന്ന നിലയിൽ ഭദർവയിൽ കൂടുതൽ സിആർപിഎഫ്, പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്. ജെയ് മേഖലയിൽ ഇന്ത്യൻ സൈന്യം വ്യാപക തിരച്ചിൽ ആരംഭിച്ചു.

 

തൊണ്ണൂറുകളുടെ തുടക്കത്തിൽ കശ്മീർ താഴ്‌വരയ്ക്ക് പുറത്ത് വലിയ തോതിൽ തീവ്രവാദം പടർന്നുപിടിച്ച മേഖലയാണ് ദോഡ. കാടുകളും മലനിരകളും നിറഞ്ഞ ഇവിടത്തെ ഭൂപ്രകൃതി പാക്കിസ്ഥാനിൽ നിന്നുള്ള കടന്നുകയറ്റക്കാർക്ക് ഒളിത്താവളമൊരുക്കിയിരുന്നു. എന്നാൽ രണ്ടായിരത്തിന്റെ അവസാനത്തോടെ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണങ്ങളിലൂടെ മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ സാധിച്ചിരുന്നു. 2024 ജൂലൈയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാല് ഇന്ത്യൻ സൈനികർ ഇവിടെ വീരമൃത്യു വരിച്ചിരുന്നു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *