പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ

Spread the love

 

 

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ . പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചു കയറ്റി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. ഇവർ രണ്ടു പേരും മുൻപ് ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീക്കിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

  • Related Posts

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    ലൈംഗികാതിക്രമം തടഞ്ഞു, 50കാരിയെ കൊന്ന് കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു; കൊലപാതക ശേഷം പീഡനം

    Spread the love

    Spread the loveറായ്പൂർ∙ ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 50 വയസ്സുകാരിയെ കൊലപ്പെടുത്തി 42കാരൻ. കൊലപാതകത്തിനു ശേഷം സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിയിൽ എറിഞ്ഞു. ഛത്തീസ്ഗഢിലെ ബേമെറ്റാര ജില്ലയിലാണ് സംഭവം. സംഭവത്തിൽ സോൻപുരി സ്വദേശിയായ രാംപ്രസാദ് സോൻവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.  …

    Leave a Reply

    Your email address will not be published. Required fields are marked *