ഡിമാന്റ് കൂട്ടി ‘ജനനായകൻ’; വിജയ് സിനിമ കാരണം ഓവർ ടൈം പണിയെടുത്ത് തിരുപ്പൂർ

Spread the love

ചെന്നൈ ∙ ഏറെ അനിശ്ചിതത്വത്തിനു ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകൻ റിലീസാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഓവർ ടൈം പണിയെടുത്ത് തിരുപ്പൂരിലെ വസ്ത്രനിർമാണ യൂണിറ്റുകൾ. വിജയ് ഫാൻസിനു വേണ്ടിയുള്ള പ്രത്യേക ടി-ഷർട്ടുകൾ തുന്നുന്ന തിരക്കിലാണ് ഇവർ. വർധിച്ച ആവശ്യം പൂർത്തീകരിക്കുന്നതിനായി യൂണിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്.

 

സെൻസർ ബോർഡുമായുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങളും കടന്നാണ് ജനനായകൻ റിലീസിനെത്തുന്നത്. ചിത്രം പെട്ടിയിൽ തുടർന്നപ്പോൾ വിജയ് സിനിമാ താരത്തിൽനിന്നും തമിഴ്നാട് മുഖ്യമന്ത്രിയായി മാറുകയും ചെയ്തു. ജൂലൈ 23 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. വിജയുടെ ചിത്രവും സിനിമയുടെ പേരും ഉൾപ്പെടുത്തിയുള്ള ഷർട്ടുകൾക്കാണ് ഫാൻസ് യൂണിറ്റുകൾ ഓർഡർ നൽകിയിട്ടുള്ളത്.

 

മുൻപും ഫാൻസിന്റെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റിയിട്ടുണ്ടെങ്കിലും ഇത്തവണ വലിയ ഓർഡറാണ് ലഭിച്ചതെന്ന് തിരുപ്പൂരിലെ വസ്ത്ര നിർമാതാക്കൾ പറയുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നും ഇവിടേക്ക് ജനനായകൻ ഓർഡറുകൾ ലഭിക്കുന്നുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *