സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; ‘നീറ്റി’ൽ പ്രതിഷേധവുമായി കെഎസ്‌യുവും എഐഎസ്എഫും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും, പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ പൊലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് ബന്ദ്. സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫും ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

സംസ്ഥാനത്തെ മുഴുവന്‍ ക്യാംപസുകളിലും ക്ലാസുകള്‍ ബഹിഷ്‌കരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് പിന്തുണ നല്‍കണമെന്ന് കെഎസ്‌യു അഭ്യര്‍ത്ഥിച്ചു. ബന്ദിനോടനുബന്ധിച്ച് ഇന്ന് എല്ലാ ജില്ലാ കേന്ദ്ര ങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

 

 

  • Related Posts

    ക്ഷേത്ര ദർശനത്തിന് പോകുന്നു എന്നു പറഞ്ഞ് ഇറങ്ങി; യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി

    Spread the love

    Spread the loveഇരവിപുരം ∙ അമ്മയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് ഭർതൃ വീട്ടുകാരുടെ പരാതി. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കഴിഞ്ഞ ഞായർ മുതൽ കാണാനില്ലെന്ന് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്.…

    സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിത യാത്ര; പ്രിയദര്‍ശിനിക്ക് പിന്നാലെ ‘പിങ്ക് ബസ്’, നാളെ മുതല്‍ നിരത്തുകളില്‍

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ ‘പിങ്ക് ബസ്’ സര്‍വീസുകള്‍ ആരംഭിക്കുന്നു. പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെയാണ് വനിതകള്‍ക്ക് മാത്രമായി പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *