വിളവെടുപ്പിന് മുന്നേ അപ്രതീക്ഷിത മഴ; കാപ്പി കർഷകർ കടുത്ത ആശങ്കയിൽ

Spread the love

കൽപ്പറ്റ: ഡിസംബർ ആദ്യവാരത്തോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് സജീവമാകാനിരിക്കെ, അപ്രതീക്ഷിതമായി എത്തിയ മഴ കർഷകരെ ആശങ്കയിലാഴ്ത്തുന്നു.

 

വിളവെടുപ്പ് പൂർത്തിയാകും മുമ്പ് മഴ പെയ്ത് ചെടികൾ പൂക്കുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ കാര്യമായി ബാധിക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലം പലയിടത്തും കാപ്പി നേരത്തെ പഴുത്തുതുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഇവ പൊഴിഞ്ഞുപോയി നശിക്കാൻ സാധ്യതയേറെയാണ്.

 

കഴിഞ്ഞ വർഷം ഉണ്ടക്കാപ്പിക്ക് 300 രൂപയിലധികം വില ലഭിച്ചതിനാൽ, ഇത്തവണയും മികച്ച വില പ്രതീക്ഷിച്ച് കർഷകർ കൃഷിയിടങ്ങളിൽ വലിയ മുതൽമുടക്ക് നടത്തിയിരുന്നു. നിലവിൽ 230 രൂപയാണ് വിലയെങ്കിലും സീസണിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് മഴ വില്ലനായി എത്തിയത്. ഇതിനുപുറമെ കാപ്പി പഴുക്കുന്നതോടെയുള്ള വാനരശല്യവും കർഷകർക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *