ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിക്കൊണ്ടുപോയി; ആശങ്ക, ജാഗ്രതാ നിർദേശവുമായി പൊലീസ്

Spread the love

കലിഫോർണിയ∙ കലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി. ജൂലൈ 23നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ പിതാവായ ഡേവിഡ് സുക്കോണി (71) കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താനായിട്ടില്ല.

 

തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡ് സുക്കോണിയെയും കുട്ടികളെയും ‘SOLOYST’ റജിസ്ട്രേഷൻ നമ്പറുള്ള 2011 മോഡൽ കറുത്ത ലിങ്കൺ ടൗൺ കാറിലാണ് അവസാനമായി കണ്ടത്. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നതായും പൊലീസ് അറിയിച്ചു.

 

സംഭവത്തെക്കുറിച്ച് വിവരമുള്ളവർ ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *