കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക രണ്ടു മുഖ്യ ശക്തികൾ; എൽ–നിനോ, ഐഒഡി വലയിൽ സംസ്ഥാനം

Spread the love

തിരുവനന്തപുരം ∙ രണ്ടു മുഖ്യ ശക്തികളാണ് കേരളത്തിന്റെ കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക; പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോളും (ഐഒഡി). പസിഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തു രൂപപ്പെട്ട എൽനിനോ കേരളത്തിൽ പെയ്യേണ്ട മൺസൂൺ മഴയെ ബാധിച്ചു. ഇന്ത്യയിലെ മൺസൂൺ കാറ്റുകളെ ദുർബലപ്പെടുത്തി, മഴ കുറയാനും താപനില ഉയരാനും വരണ്ട കാലാവസ്ഥ നീണ്ടുനിൽക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നതാണ് എൽ നിനോ. ഐഒഡി അതിന്റെ സ്വാധീനം ഇതുവരെ കാര്യമായി പ്രതിഫലിപ്പിച്ചിട്ടില്ല.

 

എൽ–നിനോ

പസിഫിക് സമുദ്രത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലെ ഉപരിതലം സാധാരണയിലും കൂടുതൽ ചൂടുപിടിക്കുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസം. ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് ഇത് രൂപംകൊള്ളുന്നതെങ്കിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ ക്രമത്തെ സ്വാധീനിക്കാൻ ഇതിനാകും. എൽ നിനോ പലപ്പോഴും ഇന്ത്യയിൽ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിനെ ദുർബലമാക്കുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശരാശരിയിൽ കുറഞ്ഞ മഴയ്ക്ക് കാരണമാകുകയും ചെയ്യും. അടുത്ത മാസങ്ങളിൽ എൽനിനോ ശക്തമാകുമെന്നാണു കരുതുന്നത്.

ഇന്ത്യൻ ഓഷ്യൻ ഡൈപോൾ

ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനിലയിൽ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ. എൽനിനോയ്ക്കു സമാനമായി സമുദ്രത്തിലുണ്ടാകുന്ന പ്രതിഭാസം. സാധാരണയായി സമുദ്രത്തിന്റെ കിഴക്കൻ ഭാഗം (ഓസ്ട്രേലിയയ്ക്കു സമീപം) ചൂടാകുകയും പടിഞ്ഞാറൻ ഭാഗം (ആഫ്രിക്കയുടെ കിഴക്കൻ തീരം) തണുത്തിരിക്കുകയും ചെയ്യും. ഇതിനു വിപരീതമായി പടിഞ്ഞാറൻ ഭാഗം ചൂടുപിടിക്കുകയും കിഴക്കൻ ഭാഗം തണുത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പോസിറ്റീവ് ഐഒഡി. ഇത് അടുത്ത മാസങ്ങളിൽ ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഇന്ത്യയിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *