സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ജെ.ഇ.ഇ, നീറ്റ് പരിശീലനവുമായി ഡൽഹി സർക്കാർ

Spread the love

ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക.

 

പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ ക്യാമ്പസിലാണ് റസിഡൻഷ്യൽ കോച്ചിങ് നൽകുന്നത്. വിദ്യാർഥികളുടെ പഠനച്ചെലവ്, ഭക്ഷണം, താമസം എന്നിവയെല്ലാം സ്കോളർഷിപ്പിലൂടെ സൗജന്യമായിരിക്കും.

 

ആർക്കൊക്കെ അപേക്ഷിക്കാം: 2026-27 അധ്യയന വർഷത്തിൽ ഡൽഹി സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് സ്ട്രീമിൽ പഠിക്കുന്നവർക്ക് ദക്ഷണ ഫൗണ്ടേഷന്റെ പോർട്ടൽ വഴി അപേക്ഷിക്കാം.

 

തിരഞ്ഞെടുപ്പ് പരീക്ഷ: 2026 ഡിസംബറിൽ നടക്കുന്ന ‘ജോയിന്റ് ദക്ഷണ സെലക്ഷൻ ടെസ്റ്റ് 2027’ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്.

 

അപേക്ഷ പ്രക്രിയ: പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്ക് നേടുന്നവർ ദക്ഷണ സ്‌കോളർ ആപ്ലിക്കേഷൻ പൂർത്തിയാക്കണം.

 

ഓൺലൈൻ പരീക്ഷ: വിദ്യാർഥികൾക്ക് പരീക്ഷാരീതി മനസ്സിലാക്കാൻ മോക്ക് ടെസ്റ്റുകൾ ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ജെ.ഡി.എസ്.ടി. എഴുതേണ്ടത്.

 

അവസാന ഘട്ടം: എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖവും രേഖകളുടെ പരിശോധനയും ഉണ്ടാകും.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *