നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍

Spread the love

പാലക്കാട്: നാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷ് ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്.

 

ആറു വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് തഞ്ചാവൂരിനടുത്തുള്ള കൊടകഞ്ചേരിയില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

ഭിക്ഷാടന മാഫിയയിലെ അംഗമാണ് ഒന്നാം പ്രതി സുരേഷ്. നാടോടി ബാലികയെ അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രതിപ്പട്ടികയില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. കേസില്‍ രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്

 

കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ബാലികയെ ബാഗില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു. അഴുകിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നും അഞ്ചും പ്രതികള്‍ മാത്രമാണ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്..

  • Related Posts

    വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

    Spread the love

    Spread the loveകോഴിക്കോട്: ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.   അഞ്ചുവർഷംമുൻപാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ…

    രാജ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം; ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമം; യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveഒറ്റപ്പാലം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായി. ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയാണ് (27) പിടിയിലായത്.   തൃശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *