തീരല്ലേ, ബാറ്ററി…വെള്ളക്കെട്ടിലും കറന്റില്ലാത്തപ്പോഴും ഫോൺ ഓഫാകാതിരിക്കാൻ ചില എളുപ്പവഴികൾ

Spread the love

കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും വെള്ളം കയറി പലയിടത്തും വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാനും വിവരങ്ങൾ അറിയാനും നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ മാത്രമായിരിക്കും ഏക ആശ്രയം. എന്നാൽ ചാർജ് ചെയ്യാൻ വഴിയില്ലാത്തപ്പോൾ ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീർന്നുപോയാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും.

 

മൊബൈൽ ഫോണിന്റെ ബാറ്ററി ലൈഫ് പരമാവധി നീട്ടാൻ സഹായിക്കുന്ന ചില ലളിതമായ പൊടിക്കൈകൾ ഇതാ:

വൈബ്രേഷൻ ഓഫാക്കുക

 

ഫോൺ റിങ് ചെയ്യുമ്പോഴുള്ള വൈബ്രേഷനും ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന കീബോർഡ് വൈബ്രേഷനും (Haptic Feedback) വലിയ അളവിൽ ബാറ്ററി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇവ പൂർണ്ണമായും ഓഫാക്കി വെക്കുക.

 

അനാവശ്യ സിം കാർഡ് ഡിസേബിൾ ചെയ്യുക

 

രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ, അത്യാവശ്യമില്ലാത്ത രണ്ടാമത്തെ സിം ഓഫാക്കി വെക്കുക. നെറ്റ്‌വർക്കിനായി ഫോൺ നിരന്തരം സിഗ്നൽ തിരയുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

 

സ്‌ക്രീൻ ടൈംഔട്ട് കുറയ്ക്കുക

 

ഫോൺ ഉപയോഗിക്കാതെ ഇരിക്കുമ്പോൾ ഡിസ്‌പ്ലേ താനേ ഓഫാകുന്ന സമയപരിധി (Screen Timeout) ഏറ്റവും കുറഞ്ഞ 15 സെക്കൻഡാക്കി ക്രമീകരിക്കുക.

 

5G നെറ്റ്‌വർക്ക് ഒഴിവാക്കുക

 

5G നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ബാറ്ററി വളരെ വേഗത്തിൽ തീർന്നുപോകാൻ സാധ്യതയുണ്ട്. അതിനാൽ സെറ്റിങ്സിൽ പോയി 5ജി ഓഫാക്കി ഫോൺ 4ജി/LTE മോഡിലേക്ക് മാറ്റുക.

 

ഓട്ടോ ഡൗൺലോഡ് ഓഫാക്കുക

 

വാട്‌സാപ് പോലെയുള്ള ചാറ്റിങ് ആപ്പുകളിൽ വരുന്ന ചിത്രങ്ങളും വിഡിയോകളും തനിയെ ഡൗൺലോഡ് ആകുന്നത് (Auto-Download) ഓഫാക്കി വെക്കുക. ഇത് ബാറ്ററിയും മൊബൈൽ ഡാറ്റയും ഒരുപോലെ ലാഭിക്കാൻ സഹായിക്കും.

 

വോയ്‌സ് അസിസ്റ്റന്റുകൾ ഓഫാക്കാം

 

“Hey Google”, “Siri” പോലെയുള്ള ഫീച്ചറുകൾ ഫോണിൽ എപ്പോഴും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നതിനാൽ ഇവ ഓഫാക്കി വെക്കുന്നത് ബാറ്ററി ലാഭിക്കാൻ സഹായിക്കും.

 

സ്‌ക്രീൻ റീഫ്രഷ് റേറ്റ് കുറയ്ക്കുക

 

ഫോണിന്റെ ഡിസ്‌പ്ലേ സെറ്റിംഗ്സിൽ പോയി Screen Refresh Rate 60Hz ലേക്ക് കുറയ്ക്കുക. ഉയർന്ന റീഫ്രഷ് റേറ്റ് (90Hz/120Hz) കൂടുതൽ ബാറ്ററി ഉപയോഗിക്കും.

 

സ്‌കാനിംഗുകളും ഹോട്ട്‌സ്പോട്ടും ഓഫാക്കുക ഹോട്ട്‌സ്പോട്ട് (Hotspot), വൈഫൈ സ്‌കാനിങ് (Wi-Fi Scanning), ബ്ലൂടൂത്ത് സ്‌കാനിംഗ് (Bluetooth Scanning) എന്നിവ ഓഫാണെന്ന് ഉറപ്പുവരുത്തുക.

 

എയർപ്ലെയിൻ മോഡ് ഉപയോഗിക്കുക

 

റേഞ്ച് വളരെ കുറവുള്ള സ്ഥലങ്ങളിലാണ് നിങ്ങളെങ്കിൽ ഫോൺ എയർപ്ലെയിൻ മോഡിലാക്കുക (Airplane Mode). ഫോൺ റേഞ്ചിനായി തുടർച്ചയായി ശ്രമിക്കുന്നത് ബാറ്ററി വേഗത്തിൽ തീർക്കും. ആവശ്യമുള്ള സമയത്ത് മാത്രം നെറ്റ്‌വർക്ക് ഓണാക്കി ഉപയോഗിക്കുക.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *