സംഘം ചേർന്ന് ജൂനിയേഴ്സിനെ ആക്രമിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കെതിരെ കേസ്

Spread the love

മംഗളൂരു∙ സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ് (19), രാമന്തളി സ്വദേശി എം.പി.റഹാൻ (19), കണ്ണൂർ വേങ്ങര സ്വദേശി പി.മുഹമ്മദ് ഹർബാൻ (19), തൃശൂർ കണ്ടശാംകടവ് സ്വദേശി പി.കെ.റെജിൻ (19) എന്നിവരാണ് പാണ്ഡേശ്വർ പൊലീസിന്റെ പിടിയിലായത്. ഒന്നാം വർഷ വിദ്യാർഥികളും മലയാളികളുമായ ജസീൻ ഖാദർ, പി.എസ്.ആദർശ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.

 

ചൊവ്വാഴ്ച വൈകിട്ട് ജെപ്പു ഗുജ്ജരെക്കരെയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ഇരുവരെയും സീനിയർ വിദ്യാർഥികളെത്തി അസഭ്യം പറയുകയും ആക്രമിക്കുകയായിരുന്നു. കോളജിൽ ഇരുവരും ഷൂസ് ധരിച്ച് എത്തിയതുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർഥികളുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇനി ഇത് ആവർത്തിക്കരുത് എന്നു പറഞ്ഞായിരുന്നു മർദനം. മർദനത്തിൽ ഒരാളുടെ കഴുത്തിന് ഉൾപ്പെടെ പരുക്കേറ്റതോടെ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

 

6 പേർ ചേർന്നാണ് ആക്രമിച്ചതെന്നും ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.

  • Related Posts

    കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ടു; 4 വിദ്യാർഥിനികളും ഹോസ്റ്റൽ വാർഡനും മുങ്ങി മരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ തിരുവണ്ണാമലൈയിലുള്ള സർക്കാർ ഹോസ്റ്റലിലെ 4 വിദ്യാർഥിനികളും വാർഡനും തടാകത്തിൽ കുളിക്കവേ മുങ്ങി മരിച്ചു. ദീപാവലി അവധിയായതിനാൽ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ സമീപത്തെ സമുദ്രം തടാകത്തിലേക്ക് പോയത്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ…

    പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ചു; അപകടത്തിൽ നാല് പേർക്ക് പരുക്ക്

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ കോട്‌വാലി നഗറിൽ പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഇരുചക്രവാഹനത്തിൽ രണ്ടു പേർ പടക്കവുമായി പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്കും സ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്ന രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *