മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Spread the love

കാസർകോട് ∙ മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.

 

കഴിഞ്ഞ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദേശീയപാതയിൽ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാൽ, പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവച്ച് പൊലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.

 

‘‘ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്‌ബോക്‌സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’’ – എന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ധന്യ പറഞ്ഞിരുന്നത്.

  • Related Posts

    ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു

    Spread the love

    Spread the loveകോട്ടയം ∙ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള വാഹന പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു. പരുക്കേറ്റ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂം എസ്ഐ സലിംകുമാർ, വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ജിജോ…

    SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ നിർണായക തെളിവുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ…

    Leave a Reply

    Your email address will not be published. Required fields are marked *