‘മുത്തേ…, പൊന്നേ…’; അവധിയുടെ പെരുമഴ; കലക്ടർ ‘ആന്റി’ക്ക് ലൈക്കടിച്ച് കുട്ടിപ്പട

Spread the love

കാക്കനാട് (കൊച്ചി) ∙ ‘ഞാനിപ്പോൾ കുളിച്ചേനേ….’ ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി കുളിക്കാൻ കയറും മുൻപേ വാട്സാപ് നോക്കിയ വിദ്യാർഥിയുടെ ആത്മഗതം. അവധി വൈകി അറിഞ്ഞതിന്റെ പരിഭവം അവൻ സന്ദേശമായി കലക്ടർ ജി.പ്രിയങ്കയ്ക്ക് അയയ്ക്കുകയും ചെയ്തു.

 

‘സാരമില്ല, റെഡ് വൈകിയല്ലേ പ്രഖ്യാപിച്ചത്, ആന്റിയുടെ കുറ്റമല്ല’–കലക്ടറെ വെറുപ്പിക്കാതിരിക്കാൻ അവന്റെ വക ആശ്വാസ വാക്കും. അവധിയുടെ പെരുമഴക്കാലത്ത് കലക്ടറുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ന്യൂജെൻ സന്ദേശങ്ങൾ കുത്തി നിറച്ചാണ് കുട്ടിപ്പട സന്തോഷം പങ്കു വയ്ക്കുന്നത്. മുത്തേ…, പൊന്നേ…. ചേച്ചി…. എന്നൊക്കെ വിളിച്ച് കലക്ടറുടെ മേൽ സ്നേഹ മഴ പെയ്യിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ കുട്ടികൾ.

 

അവധിയോട് അത്ര പ്രിയമില്ലാത്ത ചിലരുടെ വക വിമർശനങ്ങളും കലക്ടറെ തേടിയെത്തുന്നുണ്ട്. അതേസമയം ഇന്നലെ അവധി പ്രഖ്യാപനം വൈകിയത് സ്വാഭാവികമാണെന്ന് കലക്ടർ ജി.പ്രിയങ്ക ‘മനോരമ’യോട് പറഞ്ഞു. പുലർച്ചെ നാലിനാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നടപടികൾ പൂർത്തിയാക്കി ഉടൻ അവധി പ്രഖ്യാപിക്കുകയും ചെയ്തു. പുലർച്ചെ 5 മണിയോടെ പിആർഡി വഴി അറിയിപ്പ് മാധ്യമങ്ങൾക്ക് നൽകി. സാമൂഹിക മാധ്യമങ്ങളിലും ഇട്ടു.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *