‘ഞാൻ എല്ലാം അവസാനിപ്പിക്കുന്നു’; 25 വയസ്സുകാരനെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

Spread the love

നോയിഡ ∙ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധാ നഗറിൽ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോജിയിലെ എംസിഎ വിദ്യാര്‍ഥിയും ജാർഖണ്ഡ് സ്വദേശിയുമായ കൃഷ്ണകാന്ദ് (25) ആണ് ആത്മഹത്യ ചെയ്തത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.

 

‘‘ഞാൻ എല്ലാം അവസാനിപ്പിക്കുന്നു, എന്റെ ശരീരവും വസ്തുകളും വീട്ടുകാർക്ക് വിട്ടുകൊടുക്കുക’’, എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഒപ്പം താമസിച്ചിരുന്ന ഹൃതിക് എന്ന യുവാവിന്റെ മൊഴി പ്രകാരം, കൃഷ്ണകാന്ദ് പിതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അതിനുശേഷം പിതാവ് ഹൃതിക്കിനെ വിളിക്കുകയും കൃഷ്മകാന്ദിന്റെ അടുത്ത് വേഗം ചെല്ലുവാനും പറഞ്ഞു. ഹൃതിക് ഉടനെ മറ്റൊരു സുഹൃത്തിനെ മുറിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. പിന്നീട് പൂട്ട് തകർത്ത് മുറിക്കുള്ളിൽ കടന്നപ്പോഴാണ് കൃഷ്ണകാന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *