വിഐക്ക് വീണ്ടും ആശ്വാസം; രക്ഷക്കെത്തുന്നത് എസ്ബിഐ

Spread the love

ന്യൂഡല്‍ഹി: എജിആര്‍ കുടിശ്ശികയിലെ ആശ്വാസത്തിന് പിന്നാലെ വോഡഫോണ്‍ ഐഡിയക്ക് വീണ്ടും സന്തോഷ വാര്‍ത്ത. എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ട്യം വിഐക്ക് വായ്പ നല്‍കാന്‍ തീരുമാനിച്ചു.ഇതിനൊപ്പം സ്വകാര്യ- വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വിഐക്ക് ഫണ്ട് നല്‍കും. വിഐ സിഇഒ അഭിജിത്ത് കിഷോറാണ് ഇക്കാര്യം അറിയിച്ചത്.

 

ഇതില്‍ എസ്ബിഐ നേതൃത്വത്തിലുള്ള കണ്‍സോട്യത്തിന്റെ വായ്പയുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്. വിദേശ-സ്വകാര്യ ബാങ്കുകളില്‍ നിന്നുള്ള വായ്പയില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും വിഐ വൃത്തങ്ങള്‍ പ്രതികരിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ 1813 കോടിയുടെ വായ്പ വിദേശത്ത് നിന്ന് സ്വരൂപിക്കാനും വിഐക്ക് പദ്ധതിയുണ്ട്.

 

നേരത്തെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിഐയുടെ എജിആര്‍ കുടിശ്ശിക സര്‍ക്കാര്‍ ഇളവ് ചെയ്തിരുന്നു. ഇത് വലിയ ആശ്വാസമാണ് കമ്പനിക്ക് നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം അനുകൂലമായതിന് പിന്നാലെ അധിക ധനസമാഹരണത്തിനുള്ള ശ്രമങ്ങള്‍ വോഡഫോണ്‍ ഐഡിയ ആരംഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്താന്‍ പോകുന്നത്.

 

നെറ്റ്‌വര്‍ക്ക് വികസനത്തിനാകും പ്രധാനമായും വിഐ വായ്പയെടുക്കുന്ന തുക ഉപയോഗിക്കുക. അടിയന്തരമായി 5ജി വ്യാപനം വിഐക്ക് നടപ്പാക്കേണ്ടി വരും. അതിനായിരിക്കും വിഐ മുന്‍ഗണന നല്‍കുക. ഇതിനൊപ്പം ഈ തുക ഉപയോഗിച്ച് മറ്റ് ചില വായ്പകളും കമ്പനി ക്ലോസ് ചെയ്യും.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *