‘ഫുൾ ടൈം ഫോണിൽ തന്നെ, ചായ കുടിക്കാൻ മാത്രം എഴുന്നേൽക്കും! ഒടുവിൽ കഴുത്തിന് ശസ്ത്രക്രിയ’; ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് ഷക്കീല

Spread the love

അമിതമായി ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷക്കീല ഇക്കാര്യം പങ്കുവച്ചത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ച ഷക്കീലയെയാണ് വിഡിയോയിൽ കാണാനാവുക.

 

കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ സഹായം തേടുന്ന ദൃശ്യങ്ങൾ രസകരമായ ട്രോൾ രൂപത്തിലാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. തുടർച്ചയായ ഫോൺ ഉപയോഗമാണെന്ന് തന്റെ ഈ അവസ്ഥയ്ക്ക് പിന്നിലെന്ന് ഷക്കീല പറഞ്ഞു.

 

“അടുത്ത കാലത്ത് എനിക്കൊരു ഓപ്പറേഷൻ ഉണ്ടായിരുന്നു. അതൊരു സർജറിയായിരുന്നു. ഗൗരവമായ ഒരു കാര്യം പറയുകയാണ്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക. കിടക്കയിൽ ചരിഞ്ഞു കിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു.

 

ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്ന ശേഷം ഇതേ ഗെയിം കളി. പിന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ സർജറിയിൽ കലാശിക്കുകയും ചെയ്തത്. കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കുക.

 

നിങ്ങളും പരമാവധി ഒഴിവാക്കുക. എന്റെ വിഡിയോ അടക്കം ഒഴിവാക്കുക, നമുക്ക് ഉപകാരമുള്ള വിഡിയോ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപ പോകും. പൈസ പോകുമെന്ന് മാത്രമല്ല നല്ല വേദനയും ഉണ്ടാകും. ഇപ്പോൾ തന്നെ കുട്ടികളുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി വയ്ക്കുക.

 

എന്നെ സ്നേഹിക്കുന്ന എല്ലാവരോടും കൂടി പറയുകയാണ് വളരെ പരിമിതമായി മാത്രം ഫോൺ ഉപയോഗിക്കുക. എല്ലാവരും ആരോഗ്യം നോക്കുക”. – ഷക്കീല പറഞ്ഞു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *