17 വയസ്സുകാരി ‘ഗർഭിണിയാണെന്ന്’ തെറ്റായ പരിശോധനാ ഫലം; ആശുപത്രി വിവാദത്തിൽ, അന്വേഷണം

Spread the love

മുംബൈ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച. 17 വയസ്സുള്ള പെൺകുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടി ഗർഭിണിയാണെന്ന തെറ്റായ ഫലവും നൽകി. പിന്നീട്, മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്നു തെളിഞ്ഞു.

 

ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയാണ് പെൺകുട്ടി കല്യാൺ-ഡോംബിവ്‌ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാർ പെൺകുട്ടിയെ മൂന്ന് തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. ഗർഭിണിയാണെന്ന് കുടുംബത്തെ അറിയിച്ചു.

 

പരിഭ്രാന്തരായ കുടുംബം പരിശോധനയ്ക്കായി പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്ന് തെളിഞ്ഞു. ഇതോടെ, സർക്കാർ ആശുപത്രിയിലെ പരിശോധനാ രീതികളെക്കുറിച്ച് വലിയ പരാതികൾ ഉയർന്നു.

 

ആർത്തവ സംബന്ധമായ അസുഖത്തിന് പെൺകുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. പിന്നീട് ഡിസ്ചാർജ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *