‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’; ഗതാഗത മന്ത്രിയറിയുന്നുണ്ടോ ഈ ഡിജിറ്റൽ നാണക്കേട്

Spread the love

കാക്കനാട് ∙ ‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’– ജോയിന്റ് ആർടിഒ സി.ഡി.അരുണിനെ കാണാൻ ക്യൂവിൽ നിൽക്കുന്നതിനിടെ എളമക്കര സ്വദേശിയായ വിമുക്ത ഭടന്റെ ആത്മഗതം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഓൺലൈനിൽ അപേക്ഷിച്ചതാണ്. പോരായ്മകൾ പരിഹരിക്കാൻ ആർടി ഓഫിസിൽ നേരിട്ടെത്തുകയും വേണമെന്ന നിർദേശത്തോടുള്ള അമർഷം കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ഇന്നലെ മാത്രം 105 പേരാണ് ടോക്കൺ എടുത്ത് ജോയിന്റ് ആർടിഒയെ കണ്ടത്. അപേക്ഷകർ ആർടി ഓഫിസിൽ എത്താതെ ആവശ്യങ്ങൾ നടക്കുമെന്ന പ്രഖ്യാപനത്തോടെ വർഷങ്ങൾക്കു മുൻപ് നടപ്പാക്കിയ ഓൺലൈൻ നടപടികൾ ഭൂരിഭാഗം പേർക്കും ഇപ്പോഴും പ്രയോജനപ്പെടുന്നില്ല.

ഓൺലൈൻ നടപ്പാക്കുന്നതിനു മുൻപ് ആർടി ഓഫിസിലെത്തി അപേക്ഷ സമർപ്പിച്ചാൽ അപ്പോൾ തന്നെ പോരായ്മകൾ പരിഹരിച്ച് മടങ്ങാമായിരുന്നു. ഓൺലൈൻ വന്നതോടെ അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രത്തിലോ ഇ–സേവ കേന്ദ്രത്തിലോ ക്യൂ നിൽക്കണം. അതിനു ശേഷം ഇതിന്റെ പ്രിന്റൗട്ടുമായി ആർടി ഓഫിസിലും എത്തി ക്യൂ നിൽക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം അപേക്ഷകരും. ആധാർ കാർഡും ഫോൺ നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അപേക്ഷകരിൽ കൂടുതലും വട്ടം കറങ്ങുന്നത്. പലതിന്റെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ നേരിൽ കണ്ടേ പറ്റു. ജോയിന്റ് ആർടിഒയുടെയും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും മുറികൾക്കു മുൻപിൽ നിത്യേന നീണ്ട നിരയാണ്.

 

ഡിജിറ്റൽ യുഗത്തിലും കെട്ടു കണക്കിനു പേപ്പറുകളുമായി ഓഫിസിനു മുൻപിൽ ക്യൂ നിൽക്കേണ്ടി വരുന്നത് സർക്കാരിന്റെ ഇ ഗവേണൻസിനു തന്നെ നാണക്കേട്. ഉദ്യോഗസ്ഥരുടെ മുൻപിലെത്തി നടപടികളെല്ലാം പൂർത്തിയാക്കാമെന്നു വച്ചാൽ പരിവാഹൻ വെബ്സൈറ്റ് അവിടെ വില്ലനാകും. ഇതു തുറന്നു കിട്ടുന്നതു തന്നെ വല്ലപ്പോഴും മാത്രം. ഇതിനു ഇവിടത്തെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കേന്ദ്ര സർക്കാരിന്റെ സൈറ്റാണ്. ഒട്ടേറെ തവണ പരാതി പറഞ്ഞിട്ടും സൈറ്റിന്റെ മെല്ലെപ്പോക്ക് പരിഹരിക്കാൻ നടപടിയെടുക്കുന്നില്ല.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *