പാലാ– പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ്: കെ.എം.മാണി തുടങ്ങി, ഗണേഷ് കുമാർ വെട്ടി; ഇപ്പോൾ വീണ്ടും പച്ചക്കൊടി

Spread the love

പാലാ ∙ കെ.എം.മാണി തുടങ്ങി, കെ.ബി.ഗണേഷ് കുമാർ വെട്ടി… വീണ്ടും സി.പി.ജോണിന്റെ പച്ചക്കൊടി. കെഎസ്ആർടിസി പാലാ– പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ് വീണ്ടും മുതൽ പഴയ വഴികളിലൂടെ ഓടിത്തുടങ്ങി. 2016 സെപ്റ്റംബറിൽ അന്നത്തെ എംഎൽഎ കെ.എം.മാണി മുൻകയ്യെടുത്താണു പാലായേയും വയനാടൻ ഗ്രാമമായ പെരിക്കല്ലൂരിനെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. ശരാശരി 40,000 –60,000 രൂപ പ്രതിദിന വരുമാനം നേടിയ ബസ് ലാഭകരമായി ഓടി.

 

എന്നാൽ, കെ.ബി.ഗണേഷ് കുമാർ മന്ത്രിയായതിനെ തുടർന്ന് സർവീസുകൾ പുനഃക്രമീകരിക്കണമെന്ന തീരുമാനം എടുത്തിരുന്നു. 2023 ഡിസംബറിൽ സർവീസ് സുൽത്താൻ ബത്തേരി വരെയായി ചുരുക്കി. പെരിക്കല്ലൂർ മേഖലയിലേക്കുള്ള ബസ് സർവീസ് വെട്ടിച്ചുരുക്കിയത് വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വഴിവച്ചു. ഇപ്പോൾ സർവീസ് പഴയതുപോലെ പെരിക്കല്ലൂർ വരെ നീട്ടി.

 

സമയക്രമം:

 

പാലാ – പെരിക്കല്ലൂർ: രാവിലെ 09.30 പാലാ. രാത്രി 8.00 പെരിക്കല്ലൂർ.

പെരിക്കല്ലൂർ – പാലാ: പുലർച്ചെ 03.30 പെരിക്കല്ലൂർ. ഉച്ചയ്ക്ക് 3.00 പാലാ.

ഇതു വഴി: പാലാ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം, കോട്ടയ്ക്കൽ, യൂണിവേഴ്സിറ്റി, കോഴിക്കോട്, താമരശ്ശേരി, അടിവാരം, വൈത്തിരി, കൽപറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി, പുൽപള്ളി, മുള്ളൻകൊല്ലി, പെരിക്കല്ലൂർ.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *