ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ‘ഗോന്ധല്‍’; മറികടന്നത് മലയാള ചിത്രം ബാലനേയും

Spread the love

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

 

ധുരന്ധര്‍ അടക്കമുള്ള വാണിജ്യ വിജയം നേടിയ സിനിമകളുള്ള പട്ടികയില്‍ നിന്നാണ് മറാഠി ചിത്രത്തിന്റെ നേട്ടം. മലയാളത്തില്‍ നിന്നും ബാലനും പട്ടികയിലുണ്ടായിരുന്നു. അംഗ്, ഇക്കീസ് എന്നി ചിത്രങ്ങള്‍ക്കൊപ്പം ടോപ് ത്രീയിലെത്തിയ ശേഷമാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് മറാഠി ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.

 

33 സിനിമകളുടെ പട്ടികയില്‍ 14 ഉം ഹിന്ദി ചിത്രങ്ങളായിരുന്നു. ബോര്‍ഡര്‍ 2, മേം വാപ്‌സ് ആവുംഗ, ധുരന്ധര്‍ തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. 99-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ഗൊന്ധല്‍ മത്സരിക്കുക. കഴിഞ്ഞ വര്‍ഷം ഗോവ ഫിലിം ഫെസ്റ്റിവലില്‍ രജതമയൂരം നേടിയ സംവിധായകനാണ് ഗൊന്ധല്‍ ഒരുക്കിയ സന്തോഷ് ദവകര്‍.

 

നീരജ് ഗയ്വാന്‍ ഒരുക്കിയ ഹോംബൗണ്ട് ആയിരുന്നു പോയവര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി. 2027 മാര്‍ച്ച് 14ന് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്കാർ പ്രഖ്യാപനം നടത്തുക.

  • Related Posts

    കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

    Spread the love

    Spread the loveവടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് വാൻ ഡ്രൈവറായ മധ്യവയസ്കൻറെ മൃതദേഹം വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ക്രൂരമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് കാടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ…

    16 കാരിക്ക് 86 കാരിയുടെ എക്സ്റേ; ഡോക്ടർ മരുന്നും നൽകി; ഗുരുതര വീഴ്ച

    Spread the love

    Spread the loveഅടൂർ∙ കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കാതെ ഡോക്ടർ…

    Leave a Reply

    Your email address will not be published. Required fields are marked *