16 കാരിക്ക് 86 കാരിയുടെ എക്സ്റേ; ഡോക്ടർ മരുന്നും നൽകി; ഗുരുതര വീഴ്ച

Spread the love

അടൂർ∙ കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കാതെ ഡോക്ടർ പരിശോധന നടത്തുകയും മരുന്നു കുറിച്ചു നൽകുകയും ചെയ്തു എന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം ചോദിച്ചു.

 

ഈ മാസം 14 നാണ് പതിനാറുകാരി പിതാവിനൊപ്പം ശ്വാസംമുട്ടലിനു ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽനിന്ന് എക്സ്റേ എടുത്തപ്പോൾ 86 കാരിക്കെടുത്ത എക്സ‌്റേ ഫിലിമാണ് റേഡിയോളജിസ്റ്റ് മാറി നൽകിയത്. നട്ടെല്ലിനു വളവുള്ള രോഗിയുടെ എക്സ്റേയാണ് 16 കാരിക്ക് മാറി നൽകിയത്. ഇതിൽ രോഗിയുടെ പേരും വയസ്സും എഴുതിട്ടുണ്ടായിരുന്നു. എന്നാൽ ഫിലിം പരിശോധിച്ച ഡോക്ടർ പെൺകുട്ടിക്ക് മരുന്നു കുറിച്ചുനൽകി. ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നാണു നൽകിയത്.

 

  • Related Posts

    കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

    Spread the love

    Spread the loveവടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് വാൻ ഡ്രൈവറായ മധ്യവയസ്കൻറെ മൃതദേഹം വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ക്രൂരമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് കാടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ…

    ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ‘ഗോന്ധല്‍’; മറികടന്നത് മലയാള ചിത്രം ബാലനേയും

    Spread the love

    Spread the loveഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *